തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച്‌ കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. മാസ്കിടാത്ത വി ഐ പിയോട് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട യുവാവ് അവിടേക്ക് എത്തിയാണ് പൊലീസുകാരുടെ സമീപനത്തെ ചോദ്യംചെയ്യുന്നത്. ”’ ‘ഇയാള്‍ക്കെന്താ മാസ്ക് വേണ്ടേ, സാധാരണക്കാരന്‍ നിങ്ങള്‍ പെറ്റി അടിക്കില്ലേ. എന്റെ ചോദ്യം ന്യായമല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്.ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് വ്യക്തമായതോടെ ‘ നീ പറയുന്ന കേള്‍ക്ക്, ഇങ്ങോട്ട് വന്നേ’ എന്ന് സ്നേഹപൂര്‍വം യുവാവിനെ പൊലീസുകാര്‍ വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ വി ഐ പി മാസ്ക് ധരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് വ്യാപക പെറ്റിയടി തുടങ്ങിയതോടെയാണ് ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. കടയില്‍ കറയറി നാരങ്ങാവെള്ളം കുടിക്കാന്‍ മാസ്ക് താഴ്ത്തുന്നവനുപോലും വന്‍ തുകയാണ് പിഴയായി ചുമത്തുന്നത്. ഇതിനിടയിലാണ് ചില വേണ്ടപ്പെട്ടവരെ കാണുമ്ബോള്‍ പൊലീസ് കവാത്ത് മറക്കുന്നത്. പൊലീസ് നടപടിയെ ചോദ്യം ചെയ്യുന്നവര്‍ക്കുമേല്‍ മാസ്കുവച്ചില്ല, സാമൂഹ്യ അകലം പാലിച്ചില്ല തുടങ്ങി പുതിയ പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള കേസും ചുമത്തും. ഇതുപേടിച്ച്‌ പലരും പ്രതികരിക്കാന്‍ മുതിരാറില്ല.

ഖജനാവ് കാലിയാവാതിരിക്കാന്‍ ഉന്നതപൊലീസ് ഉദ്യാഗസ്ഥര്‍ കണ്ട കുറുക്കുവഴിയാണ് ഈ പിഴചുമത്തലെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരോദിവസവും നിശ്ചിത തുക ഖജനാവിലേക്ക് അയക്കണമെന്നാണ് ഇവര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പെറ്റിയടിക്ക് കുറവൊന്നുമുണ്ടാകാനിടയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക