FlashKeralaNewsPolitics

പുതിയ കെപിസിസി അധ്യക്ഷൻ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവ്: ഹൈക്കമാൻഡ് നിർണായക നീക്കത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ; സാധ്യത കൽപ്പിക്കുന്നത് റോജി എം ജോണിന്.

എകെ ആൻ്റണി 32 വയസിലും കെ മുരളീധരൻ 44 വയസിലും കെപിസിസി പ്രസിഡൻ്റായത് ഒഴിച്ചുനിർത്തിയാല്‍ 50ല്‍ താഴെയാരും സമീപകാലത്തെങ്ങും കേരളത്തിലെ കോണ്‍ഗ്രസിൻ്റെ തലപ്പത്ത് എത്തിയിട്ടില്ല. പിപി തങ്കച്ചന് ശേഷം ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നൊരാളെയും ഈ സ്ഥാനത്തേക്ക് നിയമിച്ചിട്ടുമില്ല. ഈ രണ്ട് കാര്യങ്ങളും പരിഗണിച്ചാണ് തീർത്തും അപ്രതീക്ഷിതമായൊരു നീക്കത്തിന് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്.

ad 1

തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയെ നിയമിച്ചത് അടക്കം പരീക്ഷണങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാൻ കഴിയുകയും പിന്നീട് ഭരണത്തിലെത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി മുൻകൈയ്യടുത്ത് ഈ നീക്കം നടത്തുന്നത്. ഉമ്മൻ ചാണ്ടിക്ക് ശേഷം ഒരു ക്രിസ്ത്യൻ നേതാവിൻ്റെ അഭാവം വിവിധ സഭാവിഭാഗങ്ങളില്‍ സജീവ ചർച്ചയുമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം വലിയ തോതില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ലോക്സഭയിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാകും പുനസംഘടന നടക്കുക. നിലവില്‍ എഐസിസി സെക്രട്ടറിയായ റോജി എം.ജോണിനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന റോജിയുടെ പ്രവർത്തനങ്ങളില്‍ ഡി.കെ.ശിവകുമാർ അടക്കം നേതാക്കള്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. എൻ എസ് യു പ്രസിഡൻ്റ് എന്ന നിലയിലും റോജിയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.

ad 3

രാഹുല്‍ ഗാന്ധിയുടെ പിന്തുണയും റോജിക്കുണ്ട്. സിറോ മലബാർ സഭയില്‍പെട്ട റോജി എല്ലാ സഭകളുമായും നല്ല അടുപ്പം പുലർത്തുന്നുണ്ട്. ഇതും ഗുണകരമാകും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പിന്തുണയും റോജിക്കുണ്ട്. 42കാരനായ റോജിയെ പാർട്ടി ചുമതല ഏല്പിച്ചാല്‍ യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നും ഹൈക്കമാൻ്റ് വിലയിരുത്തുന്നുണ്ട്.

ad 5

താരതമ്യേന ചെറുപ്പക്കാരായ നേതാക്കളെ പാർട്ടിയുടെ ചുമതല ഏല്‍പ്പിച്ച സംസ്ഥാനങ്ങളിലെല്ലാം അടുത്തയിടെ കോണ്‍ഗ്രസിന് മികച്ച നേട്ടം കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഉത്തർ പ്രദേശ്, തെലങ്കാന, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡൻ്റുമാരെല്ലാം 55 വയസില്‍ താഴെയുള്ളവരാണ്.

പാലക്കാട്, ആലത്തൂർ, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ മൂന്നോ നാലോ മാസത്തിനകം ഉണ്ടാകാൻ സാധ്യതയുണ്ട്. വരാനിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരമാവധി സീറ്റുകള്‍ നേടാൻ പാകത്തില്‍ പാർട്ടിയെ സജീവമാക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായാണ് പുനസംഘടന ആലോചിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button