FlashGalleryIndiaKeralaNews

പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റ് സുരേഷ് ഗോപി: വീഡിയോ കാണാം.

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹർ‌ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്. തന്നെ ഈ സ്ഥാനത്ത് എത്തിച്ച തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ad 1

പ്രധാനമന്ത്രിയും പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും പാനലും നിർദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. ഇതിനായി എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.സുപ്രധാനമായ ചുമതലയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കാവേരി കേന്ദ്രീകരിച്ച്‌ ക്രൂഡ് ഓയില്‍ പര്യവേക്ഷണം നടത്തും. കൊച്ചിയുടെ സാധ്യതകള്‍ കണ്ടെത്തും. കൊല്ലത്ത് അത്തരത്തില്‍‌ സാധ്യതകളുണ്ടെന്ന് ഊഹാപോഹങ്ങളുണ്ട്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കാര്യങ്ങളെ പഠിച്ചശേഷം തീരുമാനങ്ങളെടുക്കും.ഇന്ത്യയുടെ ടൂറിസം ഹബ്ബാണ് കേരളമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തെ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. വിമർശനങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ad 3

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button