CinemaEntertainmentGalleryLife Style

ഗ്ലാമറസ് ബീച്ച് വൈബ്: തായ്‌ലൻഡ് സന്ദർശനത്തിനിടെ മഡോണ സെബാസ്റ്റ്യൻ പങ്കുവച്ച വീഡിയോ വൈറൽ; ഇവിടെ കാണാം

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ വന്ന് തെന്നിന്ത്യയുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. യാത്രകള്‍ ഇഷ്ടമുള്ള മഡോണ സമീപകാലത്ത് നിരവധി വിദേശ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോള്‍ ഒരു തായ്ലൻഡ് യാത്രയിലാണ് താരം. ഫുക്കറ്റില്‍ നിന്നുല്ല നിരവധി ചിത്രങ്ങള്‍ മഡോണ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ad 1

ഫുക്കറ്റിലെ പഴയ തെരുവില്‍ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലും മഡോണ പങ്കുവെച്ചത്. കുടുംബത്തോടൊപ്പമാണ് താരം തായ്ലൻഡിലെത്തിയത്. ഫുക്കറ്റിലെ ബീച്ച്‌, കഫേകള്‍, തെരുവുകള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളില്‍ കാണാം. ലിയോ എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലും പ്രിയങ്കരിയായി മാറിയ മഡോണയുടെ ചിത്രങ്ങള്‍ക്ക് അഭിനന്ദനവുമായി നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തായ്ലൻഡില്‍ പോകുന്ന വലിയൊരു വിഭാഗം സഞ്ചാരികള്‍ അധികം പരിഗണിക്കാത്ത മായികലോകമാണ് ഫുക്കറ്റ്. പട്ടായയും ബാങ്കോക്കും മാത്രം ലിസ്റ്റ് ചെയ്താണ് പലരും തായ്ലൻഡിലെത്താറുള്ളത്. ഫുക്കറ്റിനെ കുറിച്ച്‌ അറിയാത്തതാണ് ഇതിനുള്ള പ്രധാന കാരണം. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ബസ് മാർഗം ഒറ്റ രാത്രികൊണ്ട് എത്താവുന്ന സ്ഥലമാണ് ഫുക്കറ്റ്. എങ്കിലും പൊതുവെ വിമാനയാത്രയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്.വിമാനത്താവളത്തില്‍ തന്നെ ഫുക്കറ്റ് പാക്കേജുകള്‍ ലഭ്യമാണ്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉണ്ടെങ്കിലേ ഫുക്കറ്റിലെ കാഴ്ചകള്‍ കണ്ടു തീരുകയുള്ളു.

ad 3

അതിമനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, പർവതക്കെട്ടുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി അവസാനമില്ലാത്ത കാഴ്ചകളുടെ പറുദീസയാണ് ഫുക്കറ്റ്. ഫുക്കറ്റിനോട് ചേർന്ന് 32ഓളം ചെറു ദ്വീപുകളുമുണ്ട്. പതങ് ബീച്ച്‌, കമല ബീച്ച്‌, കാരൻ ബീച്ച്‌, കട്ട ബീച്ച്‌ എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകള്‍. സാഹസിക വിനോദങ്ങളില്‍ ഏർപ്പെടാനും ഏറ്റവും മികച്ച ഇടമാണിത്. കാരൻ വ്യു പോയന്റാണ് ഫുക്കറ്റിലെ ഏറ്റവും ജനപ്രിയമായ ഇടങ്ങളിലൊന്ന്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button