FlashKeralaNewsPolitics

കണ്ണൂരിലെ സിപിഎം പിണറായി കോട്ടകളെ വിറപ്പിച്ച് സുധാകര ഗർജനം; കെപിസിസി അധ്യക്ഷൻ കണ്ണൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറുന്നത് 95000ലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടി: വിശദാംശങ്ങൾ വായിക്കാം.

പാണറായിയുടെ സ്വന്തം ധർമടത്തുപോലും എം.വി. ജയരാജന് ഇടംകൊടുക്കാതെ കണ്ണൂരിലെ ഇടതുകോട്ടകളെ വിറപ്പിച്ച്‌ കോണ്‍ഗ്രസിന്റെ സിംഹം കെ. സുധാകരൻ. പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും കണ്ണൂർ മണ്ഡലത്തില്‍ വിജയംവരിച്ചത്.2014ല്‍ കേവലം 6566 വോട്ടുകള്‍ക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് അന്നത്തെ സിറ്റിങ് എം.പിയായ സുധാകരന് മണ്ഡലം നഷ്ടമായത്. പി.കെ. ശ്രീമതിക്കായിരുന്നു ജയം.

ഒരിക്കല്‍ കൂടി അതുപോലെ വിജയം കൈവിടുമോ എന്ന ആശങ്ക യു.ഡി.എഫില്‍ ഇത്തവണ കലശലായി ഉണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിനോട് കൈയൂക്കിലും നാക്കിന്റെ കരുത്തിലും കട്ടക്ക് ഏറ്റുമുട്ടിയ, സുധാകരൻ ഇത്തവണ വോട്ടുബാങ്കിലും മിടുക്ക് കൈവിട്ടില്ല.2019ല്‍ 94,559 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കെ. സുധാകരൻ ജയിച്ചുകയറിയ കണ്ണൂരില്‍ അഞ്ച് വർഷം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നായിരുന്നു പ്രവചനങ്ങളൊക്കെയും. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും 2021ല്‍ എല്‍.ഡി.എഫിനെയാണ് തുണച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുധാകരൻ എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോയേക്കാം എന്ന പ്രതീതി ന്യൂനപക്ഷ വോട്ടർമാർക്കിടയില്‍ സൃഷ്ടിക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇത് സുധാകരനെ ന്യൂനപക്ഷത്തില്‍നിന്ന് അകറ്റുമെന്നും തോല്‍പിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, സുധാകരനൊപ്പം കട്ടക്ക് കൂടെ നില്‍ക്കാൻ വോട്ടർമാർ തീരുമാനിച്ചതോടെ എതിർ പ്രചാരണങ്ങളൊക്കെയും നിഷ്പ്രഭമായി.

സ്ഥാനാർഥി നിർണയം മുതല്‍ വോട്ടെടുപ്പ് ദിനം വരെ മണ്ഡലത്തില്‍ ലീഡ് ചെയ്ത എല്‍.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന് പക്ഷേ, വോട്ടെണ്ണലില്‍ ആ ലീഡ് നിലനിർത്താനായില്ല. പഴുതടച്ച പ്രചാരണത്തിലൂടെ മണ്ഡലം നിറഞ്ഞുനിന്ന ജയരാജന്, 2019ല്‍ സുധാകരൻ നേടിയ മൃഗീയഭൂരിപക്ഷത്തില്‍ ഇടിവ് വരുത്താൻ പോലും സാധിച്ചില്ല. എന്നുമാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് സുധാകരൻ കാഴ്ചവെച്ചത്.2019ലേത് പോലെ സുധാകരന് അനുകൂലമായ തരംഗം ഇത്തവണ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ, സ്ഥാനാർഥിയാകാനില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും പിൻവലിയലും അണികള്‍ക്കിടയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രചാരണവാഹനത്തില്‍ വെച്ച്‌ തന്നെ ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള ചോദ്യവും പതിവ് രീതിയിലുള്ള ഉരുളക്കുപ്പേരി മറുപടിയും ഏറെ വിവാദമായിരുന്നു. എന്നാല്‍, അവസാന ലാപ്പില്‍ പ്രവർത്തകർ സജീവമായി.

മുസ്‍ലിംലീഗ് പ്രവർത്തകരും കൊണ്ടുപേിടിച്ച്‌ ഗോദയിലിറങ്ങിയതോടെ യു.ഡി.എഫ് ക്യാമ്ബ് ശക്തമായി. തൊട്ടടുത്ത വടകര മണ്ഡലത്തിലെ തീപാറും മത്സരത്തിന്റെ കാറ്റ് കണ്ണൂരിലും മത്സരത്തെ കാര്യമായി സ്വാധീനിച്ചു.മണ്ഡലത്തിലെ മുസ്‍ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ നല്ലൊരു ശതമാനം വോട്ടും യു.ഡി.എഫ് പെട്ടിയിലാണ് വീണത്. സർക്കാർ-എല്‍.ഡി.എഫ് വിരുദ്ധ വോട്ടും അനുകൂലമായി. ജയരാജനെ അപേക്ഷിച്ച്‌ കെ. സുധാകരന് വ്യക്തിപരമായി വോട്ട് ബാങ്കുള്ളതും വിജയത്തെ എളുപ്പമാക്കി.

കഴിഞ്ഞതവണ 8,142ഉം 2014ല്‍ 19169ഉം വോട്ട് നേടിയ എസ്.ഡി.പി.ഐയുടെ വോട്ട് ഇത്തവണ യു.ഡി.എഫിനൊപ്പമായിരുന്നു. വെല്‍ഫെയർ പാർട്ടിയും പിന്തുണച്ചു. സുന്നി സമസ്തയിലെ ചെറിയ ഭിന്നിപ്പ് വളർത്തി വലുതാക്കി മുതലെടുക്കാമെന്ന എല്‍.ഡി.എഫിന്റെ ആഗ്രഹം നടപ്പായില്ലെന്നും ഫലം തെളിയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button