കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ...

ചക്രവാത ചുഴി ശക്തിപ്രാപിക്കും: കേരളത്തില്‍ അതിതീവ്രമഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകും. തെക്കന്‍-മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്....

പൊന്മുടി അണക്കെട്ട് 9 മണിക്ക് തുറക്കും: ജാഗ്രതാനിർദേശം പ്രഖ്യാപിച്ച് ഇടുക്കി കളക്ടർ.

തൊടുപുഴ: ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി പൊന്‍മുടി അണക്കെട്ട് ഒമ്ബത് മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളമാണ് പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതെന്ന് ഇടുക്കി...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്‌നാട് തീരംവരെ...

ശക്തമായ മഴ: കോട്ടയം ജില്ലയുടെ പല ഭാഗത്തും വെള്ളക്കെട്ട്; പാലാ–രാമപുരം റോഡിലും ചക്കാമ്പുഴ–ഉഴവൂർ റോഡിലും ഗതാഗതം...

കോട്ടയം• ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ആറുകൾ കരകവിഞ്ഞു. പാലാ–രാമപുരം റോഡിലും ചക്കാമ്പുഴ–ഉഴവൂർ റോഡിലും ഗതാഗതം സ്തംഭിച്ചു. മരം വീണ്...

ആളിയാർ ഡാം വീണ്ടും തുറന്നു: ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം.

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 12 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 1043 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നതെന്ന് പറമ്ബിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍...

ആന്ധ്രയിൽ ബസ് ഒഴുക്കിൽപ്പെട്ട് 12 മരണം; 18 പേരെ കാണാതായി: വീഡിയോ.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായുള്ള കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം. കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജാംപേട്ടിലെ രാമപുരത്താണ് സംഭവം. കനത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസുകള്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരും...

പാലായിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനത്തിന് സമാനമായ പ്രകമ്പനം എന്ന് റിപ്പോർട്ടുകൾ: ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

പാലാ നഗരസഭാ പ്രദേശത്ത് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി റിപ്പോർട്ടുകൾ. ഭൂചലനത്തിൽ സമാനമായ പ്രകമ്പനം ആയിരുന്നു എന്നാണ് പ്രകമ്പനം അനുഭവപ്പെട്ട നഗരവാസികളിൽ ചിലർ വ്യക്തമാക്കിയത്. നഗരപരിധിയിലെ പല...

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; 48 മണിക്കൂറിൽ ശക്തമാകും: കേരളത്തിൽ രണ്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത.

കൊച്ചി: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ വലിയ തോതില്‍...

നാലര പതിറ്റാണ്ടിനിടെ ആദ്യമായി അടൂർ നഗരത്തിലും വെള്ളംകയറി: അടൂരിനെ മുക്കിയ കനത്ത മഴ.

അടൂര്‍: കനത്ത മഴയെ തുടര്‍ന്ന് അടൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടൂര്‍ താലൂക്കില്‍ ആറ് ക്യാമ്ബുകള്‍ തുറന്നു. ഇവിടെ 43 കുടുംബങ്ങളെ പാര്‍പ്പിച്ചു. ഏഴംകുളത്താണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്. ഏഴംകുളം ജങ്‌ഷന്...

കോന്നിയിൽ ദുരിതമഴ: കെഎസ്ആർടിസി ബസ് ഒഴുക്കിൽപെട്ടു; വീഡിയോ ഇവിടെ കാണാം.

കോന്നിയിൽ പെയ്ത കനത്ത മഴയിൽ കെഎസ്ആർടിസി ബസ് ഒഴുക്കിൽ പെട്ടു. വീഡിയോ കാണാം: https://youtu.be/tMqKOWKWdBM

ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു: ഇന്ന് തുറന്നത് 40 സെൻറീമീറ്റർ

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവില്‍ 2398.90 അടിയാണ്...

എരുമേലിക്ക് സമീപം വീണ്ടും ഉരുൾപൊട്ടൽ: ഒരാൾക്ക് പരിക്കേറ്റു എന്ന് പ്രാഥമിക റിപ്പോർട്ടുകൾ.

കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഒരാൾക്ക് പരിക്കേറ്റ എന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയിട്ടുണ്ട് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ മുതൽ...

ദുരിത പേമാരിയിൽ മുങ്ങി തമിഴ്നാട്: ഇന്നും റെഡ് അലർട്ട്; വെള്ളക്കെട്ടിൻറെ ദൃശ്യങ്ങൾ കാണാം.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമര്‍ദ്ദം വെസ്റ്റ് - നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ...

ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു: തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ...

കനത്ത മഴയിൽ മുങ്ങി കോഴിക്കോട്: ഉരുൾപൊട്ടലും മണ്ണൊലിപ്പും ജില്ലയുടെ താഴ്ന്ന ഭാഗങ്ങളെ വെള്ളത്തിനടിയിലായി; വീഡിയോ ദൃശ്യങ്ങൾ...

കോഴിക്കോട്: ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിലവില്‍...

നവംബര്‍ 4 വരെ കേരളത്തില്‍ കനത്ത മഴ; മലയോര മേഖലകളിൽ ജാ​ഗ്രത നിർദേശം: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: നവംബര്‍ 4 വരെ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മ‍ഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

2018ലെ മഹാ പ്രളയത്തിനുശേഷം മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു: ദൃശ്യങ്ങൾ കാണാം.

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന്...

തെക്കൻ കേരളത്തിൽ കനത്ത മഴ; കൊല്ലത്ത് മഴവെള്ളപ്പാച്ചിൽ; വീടുകളിൽ വെള്ളം കയറി; ആളപായമില്ല

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കനത്ത മഴയിൽ കനത്ത നാശ നഷ്ടം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളിൽ വെള്ളം കയറി.ഒരു ജീപ്പും...