തിരുവനന്തപുരം: കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം പത്തായി. ലഹരി മാഫിയ സംഘത്തിലെ പ്രധാനി അടക്കമാണ് പിടിയിലായത്.

അറസ്റ്റിലായ പ്രതി അമനുമായി പൊലീസ് കുളത്തുമ്മലിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോട്ടൂരില്‍ പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാര്‍ഡാം പൊലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ ബോംബ് പൊട്ടാത്തതിനെത്തുടര്‍ന്ന് കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സ്ഥലത്തെത്തിയ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക