ആ​ലു​വ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. ആ​ലു​വ യു.​സി കോ​ള​ജി​ന് സ​മീ​പം 50കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വെ​ച്ച്‌​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും 11.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യു​മാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം പ​ത്താ​യ​പ്പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​കെ.​എം. അ​ഷ​റ​ഫി​നെ​തി​രെ (70) ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​യു​ടെ വീ​ടി​ന​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​മ്ബോ​ഴാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​വും ദേ​ശ​ത്തും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ ഉ​ട​മ​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് വീ​ടി​െന്‍റ പ​ണ​യ​തു​ക​യാ​യി ല​ഭി​ച്ച 10 ല​ക്ഷം രൂ​പ​യും കൂ​ടാ​തെ 1.40 ല​ക്ഷം രൂ​പ​യും വാ​യ്പ​യാ​യി വാ​ങ്ങി. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് പ​ണം വാ​ങ്ങി​യ​ത്. ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യും ചെ​യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ആ​ലു​വ സി.​ഐ പി.​എ​സ്. രാ​ജേ​ഷി‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക