ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 450 കോടി പിടികൂടി . മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ വിവിധ സ്​ഥാപനങ്ങളിലാണ്​ ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തിയത്​. ​

ഫെബ്രുവരി 18 മുതല്‍ ബേട്ടുല്‍, സത്​ന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്​ഡ്​. കണക്കില്‍പ്പെടാത്ത വിദേശ കറന്‍സി 44 ലക്ഷം,എട്ടുകോടി രൂപ, ഒമ്ബത്​ ബാങ്ക്​ ലോക്കറുകള്‍ എന്നിവയാണ് റെയ്ഡില്‍ ​ പിടിച്ചെടുത്തത്​. കൂടാതെ ബിസിനസ്​ ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിര്‍ണായക വാട്​സ്​ആപ്​ സന്ദേശങ്ങള്‍ കണ്ടെത്തി. 15 കോടിയുടെ ഹവാല പണമിടപാടുകളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ്​ അറിയിച്ചു.

റെയ്​ഡിനിടെ ലാപ്​ടോപ്പുകളും പെന്‍ ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. ​കൊല്‍ക്കത്ത ആസ്​ഥാനമായ ഷെല്‍ കമ്ബനികളില്‍നിന്ന്​ വന്‍ പ്രീമിയത്തില്‍ ഓഹരി മൂലധനം നേടുന്നതിനായി 259 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും കടലാസ്​ നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ്​ വെളിപ്പെടുത്തുന്നു .അതെ സമയം ഇത്തരം കടലാസ്​ കമ്ബനികളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കമ്ബനിക്ക്​ കഴിഞ്ഞിട്ടില്ല .

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2