ഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 39,361 കൊവിഡ് കേസുകള്‍. 24 മണിക്കൂറിനുള്ളില്‍ 416 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു; ഒരു ദിവസം മുമ്പ് 535 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതുവരെ 45.37 കോടി കോവിഡ് -19 വാക്സിന്‍ ഡോസുകള്‍ കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഒരു ദിവസം 17,466 കേസുകളുള്ള കേരളമാണ് ഒരു ദിവസം ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത്. 66 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,843 കേസുകളും 123 മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരു ദിവസം വെറും മൂന്ന് കേസുകളും കൊറോണ വൈറസ് മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2,307 കേസുകളുള്ള മിസോറാമിലാണ്. തൊട്ടുപിന്നാലെ മണിപ്പൂര്‍ (1,207), അസം (1,054).എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്ന് മുതല്‍ 10, 11, 12 ക്ലാസുകള്‍ക്കുള്ള സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക