ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 546 പേരാണ് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനം ആണ്. തുടര്‍ച്ചയായ 33ാം ദിവസമാണ് ടി.പി.ആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാകുന്നത്.

രാജ്യത്തുടനീളം 3,13,32,159 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പിടിപെട്ടത്. ഇതില്‍ 3,05,03,166 പേര്‍ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 35,087 പേര്‍ രോഗമുക്തി നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,31,266 സാംപിളുകളാണു പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ 45,45,70,811 സാംപിള്‍ പരിശോധിച്ചു. നിലവില്‍, 4,08,977 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 42.78 കോടിയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക