സംസ്ഥാനത്ത് 2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള 21 മാസക്കാലയളവില്‍ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ പരാതികള്‍ കൂടിയെന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറയിച്ചു.

കുടുംബ പ്രശ്നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണം. അക്രമവും പീഡനവുമായി ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിക്ക് ലഭിച്ചത് 3556 പരാതികളാണ്. പൊലീസിന് ലഭിച്ചത് 64223 പരാതികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ആകെ 64940 പരാതികളാണ് തീര്‍പ്പാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക