ഹരിപ്പാട്‌: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കീപ്പള്ളില്‍ രാജേന്ദ്രന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്‌(24), തറയില്‍ പുത്തന്‍വീട്ടില്‍ അലിയാരുകുഞ്ഞിന്റെ മകന്‍ അനീഷ്‌(26), മാവേലി പരിയാരത്ത്‌ പുത്തന്‍വീട്ടില്‍ കമറുദീന്റെ മകന്‍ സജ്‌ജാദ്‌(25) എന്നിവരാണ്‌ മരിച്ചത്‌.

സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. വീയപുരം അമ്ബലക്കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനായിരുന്നു അപകടം. സുഹൃത്തുക്കളായ അഞ്ചുപേരാണ്‌ കുളിക്കാന്‍ എത്തിയത്‌. ഇതിലൊരാള്‍ വെള്ളത്തില്‍ മുങ്ങുന്നത്‌ കണ്ട്‌ രക്ഷിക്കാനായി ശ്രമിക്കുന്നതിനിെടയാണ്‌ മറ്റു രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടത്‌. അഗ്നിരക്ഷാസേനയും വീയപുരം പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം താലൂക്ക്‌ ആശുപതി മോര്‍ച്ചറിയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2