ബ്രാംപ്റ്റൺ: കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഇന്ത്യൻ വംശജരായ മൂന്ന് പേരെയാണ് ഒൻ്റാറിയോയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുള്ള നാലാമനായി തെരച്ചിൽ തുടരുകയാണ്. 18 വയസ്സിൽ താഴെയുള്ളവരെയാണ് സംഘം കടത്തിക്കൊണ്ടിരുന്നത്. ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു.

അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്മൻപ്രീത് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത്, 18 വയസ്സിൽ താഴെയുള്ളവരെ ലൈംഗികാവശ്യങ്ങൾക്കായി ഉപയോഗിക്കൽ, ലൈംഗിക സേവനങ്ങൾ പരസ്യം ചെയ്യൽ, ബലപ്രയോഗം തുടങ്ങിയ കുററ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക