അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പരമാർശം നടത്തിയ രശ്മി ആർ നായർക്ക് എതിരെ പ്രതിഷേധം.റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും പിഎസ്സി ലിസ്റ്റ് റദ്ദാക്കിയ മനോവിഷമത്തിൽ അനു എന്ന  യുവാവ് ആത്മഹത്യചെയ്ത സംഭവത്തിലാണ് വിവാദ നായിക കൂടിയായ  രശ്മി ആര്‍ നായര്‍ പരമാർശം നടത്തിയത്.’28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’ എന്നാണ് രശ്മി തന്റെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.എന്നാൽ ഈ പ്രതികരണത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് കൈപ്പിടിയില്‍ കിട്ടിയെന്നുറപ്പിച്ച ജോലി നഷ്ടപ്പെട്ട വേദനയില്‍ ജീവനൊടുക്കിയത്. ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് അനു ആത്മഹത്യചെയ്തതെന്നാണ് വിവരം. ‘എല്ലാത്തിനും കാരണം ജോലിയില്ലായ്മ’ എന്ന് കുറിച്ച് വെച്ചാണ് അനു ആത്മഹത്യ ചെയ്തത്. ‘കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ’. അനു ആത്മഹത്യക്കുറുപ്പില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ.എന്നാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതു മുതല്‍ അനുവിന്റെ മാനസികനില തകര്‍ന്നനിലയിലായിരുന്നു എന്ന് സഹോദരന്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ആഹാരം കഴിക്കാതെ തന്റെ റൂമില്‍നിന്നും പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ വിളിക്കാന്‍ റൂമില്‍ പോയപ്പോഴാണ് അനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2