രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പഞ്ചാബില്‍ 23 എം.എല്‍.എമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് എം.എല്‍.എമാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് വിവരം പുറത്തുവിട്ടത്.

കൊവിഡ് നെഗറ്റീവായ അംഗങ്ങള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. കൊവിഡ് സ്ഥിരീകരിച്ച എം.എല്‍.എമാരില്‍ മൂന്ന് പേര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ്.

നിയമസഭാ സമ്മേളനം ചേരുന്നതിനോട് അനുബന്ധിച്ചാണ് എം.എല്‍.എമാരില്‍ കൊവിഡ് പരിശോധന നടത്തിയത്. പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് 23 എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുള്ളതായി വ്യക്തമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2