കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്‍ ഹെറോയിന്‍ വേട്ട. ദുബായില്‍നിന്നെത്തിയ ടാൻസാനിയ സ്വദേശി അഷ്റഫ് സാഫിയിൽനിന്ന് നാലരക്കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. രാജ്യാന്തര വിപണിയില്‍ ഇതിന് 25 കോടി രൂപ വിലമതിക്കും. അഷ്റഫ് സാഫിയെ അറസ്റ്റ് ചെയ്തു.

ട്രോളി ബാഗില്‍ പ്രത്യേകം അറയുണ്ടാക്കി അതില്‍ നാലു പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ടാൻസാനിയയില്‍നിന്ന് ദുബായിലെത്തിയ ശേഷം അവിടെനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് അഷ്റഫ് സാഫി കൊച്ചിയിലെത്തിയത്. ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊച്ചിയില്‍നിന്ന് മറ്റെവിടേക്കെങ്കിലും പോകാന്‍ അഷ്റഫ് തീരുമാനിച്ചിരുന്നോ എന്നതില്‍ വിശദമായ അന്വേഷണം നടത്തും. രാജ്യാന്തര ലഹരി മാഫിയയുടെ കൊച്ചി ബന്ധങ്ങളും അന്വേഷിക്കുമെന്ന് ഡിആര്‍ഐ അറിയിച്ചു. കഴിഞ്ഞ മാസം കോടികളുടെ ഹെറോയിനുമായി സിംബാബ്‌വെ സ്വദേശിനിയും കൊച്ചിയില്‍ പിടിയിലായിരുന്നു.