• ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
  • 2716 പേര്‍ രോഗമുക്തി നേടി (ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിവസം)
  • ചികിത്സയിലുള്ളത് 21,268 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 60,448
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകള്‍ പരിശോധിച്ചു
  • ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 28 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.തൃശൂര്‍ ജില്ലയില്‍ എ.ആര്‍. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര്‍ (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര്‍ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

28 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റിയാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2