തിരുവനന്തപുരം: വെള്ളം ചോദിച്ചെത്തി 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. പറകോണം ചരുവിള വീട്ടില്‍ അനീഷ് (24) ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 20 ന് വൈകിട്ട് 5.00മണിയോട് കൂടി അഴൂര്‍ മുട്ടപ്പലം എന്ന സ്ഥലത്താണു സംഭവം. വീട്ടില്‍ വെള്ളം ചോദിച്ചു എത്തിയശേഷം വീട്ടിനുള്ളില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ചിറയിന്‍കീഴ് എസ്‌എച്‌ഒ ജിബി മുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിനീഷ്, എഎസ്‌ഐ നവാസ്, എഎസ്‌ഐ ഷജീര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആറ്റിങ്ങല്‍ ഡിവൈഎസ്‌പി സുനീഷ് ബാബു വിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രതിയെ പിടികൂടിയത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക