കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ 20കാരന്‍ അറസ്റ്റില്‍. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് തളിപ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് തളിപ്പറമ്പ് സ്വദേശിയായ 16കാരിയെയും യുവാവിനെയും പിടികൂടിയത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ കോയമ്പത്തൂർ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഇരുവരെയും റെയില്‍വെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിലെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിച്ചിരുന്നത് മാതാവിന്റെ ഫോണ്‍ ആയിരുന്നു. മാതാവിന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് പെണ്‍കുട്ടിയുമായി റാഫി പരിചയത്തിലാകുന്നത്. ഇരുവരും കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞു വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക