കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ പതിനാല് സീറ്റുകളിലും മത്സരിക്കാന്‍ ട്വന്‍റി ട്വന്‍റി. വിജയസാധ്യത പരിഗണിച്ചാവും അന്തിമ തീരുമാനമെന്നും രണ്ടാഴ്ചക്കുളളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സാബു ജേക്കബ് നിലപാട് വ്യക്തമാക്കിയത്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥികളാകും. മുന്‍ ജഡ്ജിമാരും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരും പരിഗണനയിലുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. കമാല്‍ പാഷയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഒരു മുന്നണിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമീപിച്ചിരുന്നുവെന്നും താന്‍ മത്സരിക്കാനില്ലെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2