പന്തളം: വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവര്‍ന്ന കേസില്‍, സഹോദരങ്ങളായ 2 പേര്‍ക്കൂടി അറസ്റ്റില്‍. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വീണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ 12നായിരുന്നു കവര്‍ച്ച. പത്തനംതിട്ട മലയാലപ്പുഴ ചേറാട് ലക്ഷംവീട് കോളനിയിലെ താമസക്കാരായ സിജു, അനുജന്‍ സുനില്‍ എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്.

കേസിലെ പ്രധാന പ്രതി കടയ്ക്കാട് സ്വദേശി റാഷിഖ് രണ്ട് നാള്‍ മുന്‍പ് അറസ്റ്റിലായിരുന്നു. പനയറയില്‍ ശാന്തകുമാരിക്ക് നഷ്ടപ്പെട്ടതില്‍ ഒരു വളയും മമോതിരവും മാത്രമാണ് വീണ്ടെടുക്കാനായത്. സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങള്‍. അപഹരിക്കപ്പെട്ടതില്‍ 2 വളകളും കമ്മലും ആറായിരത്തോളം രൂപയും വീണ്ടെടുക്കാനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ക്ഷേത്രാവശ്യത്തിനു വാഴ ഇല ആവശ്യപ്പെട്ടെത്തിയ യുവാക്കളാണ് – ശാന്തകുമാരിയെ കെട്ടിട്ട് ആഭരണങ്ങളും പണവും കവര്‍ന്നത്. ഇലവെട്ടാന്‍ ആവശ്യപ്പെട്ട കത്തി എടുക്കാനായി, വീടിനുളളിലേക്ക് ശാന്തകുമാരി കയറിയതിനു പിന്നാലെ യുവാക്കളുമെത്തി. തോര്‍ത്ത് ഉപയോഗിച്ച്‌ ബലമായി കൈകള്‍കൂട്ടിക്കെട്ടിയ ശേഷമാണ് ആദരണങ്ങള്‍ കവര്‍ന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന പെന്‍ഷന്‍ തുക അടക്കം അപഹരിച്ചാണ് പ്രതികള്‍ കടന്നു കളഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക