മുസഫര്‍ നഗര്‍: മുസഫര്‍പുരില്‍ മര്‍ദ്ദിച്ചു കൊന്നവരുടെ വീട്ടില്‍ തന്നെ 17 കാരന്റെ മൃതദേഹം ദഹിപ്പിച്ച്‌ നാട്ടുകാര്‍. കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്റെ മൃതദേഹമാണ് കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ തന്നെ ബന്ധുക്കള്‍ സംസ്കരിച്ചത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നീണ്ട പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്ബ് ചെയ്തിരിക്കുന്നത്.

17-കാരനായ സൗരഭ് കുമാറിനെയാണ് കാമുകിയുടെ ബന്ധുക്കള്‍ ക്രൂരമായി മ‍ര്‍ദ്ദിച്ചു കൊന്നത്. കാമുകിയുടെ സഹോദരന്‍ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സൗരഭിനെ സുശാന്ത് പാണ്ഡേയും മൂന്ന് ബന്ധുക്കളും ചേ‍ര്‍ന്ന് ക്രൂരമായി മ‍ര്‍ദ്ദിച്ചു.സൗരഭിന്റെ ലിം​ഗം സംഘം ഛേദിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക