പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗിക പീഡനം. പത്തനംതിട്ട സി.എഫ്.എല്‍.ടി.സിയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ സി.എഫ്.എല്‍.ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര സ്വദേശിയാണ് ബിനു. മാതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആഗസ്റ്റ് ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.കോവിഡ് നെഗറ്റീവ് ആയ ശേഷം നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോയില്ല. സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക