ലക്‌നൗ: പുത്തന്‍ മൊബൈല്‍ ലോക്കാക്കിയ ചേട്ടനെ ഇളയ സഹോദരന്‍ അതിക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സഹറാന്‍പൂര്‍ ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇളയ സഹോദരനായ 16കാരനെ നാട്ടുകാര്‍ ചോദ്യം ചെയ്തു.

എന്നാല്‍ തൃപ്തികരമായ മറുപടി നല്‍കിയില്ല. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇളയ സഹോദരന്റെ പുതിയ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോണ്‍ ലോക്കായതിനെ തുടര്‍ന്ന് അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോമ്പിനേഷൻ മൂത്ത സഹോദരന്‍ മറന്നുപോയി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇളയ സഹോദരനെ 20കാരന്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ രോഷാകുലനായ 16കാരന്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോൾ മൂത്ത സഹോദരനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി വീടിന്റെ അകത്ത് തന്നെ പലഭാഗങ്ങളിലായി കുഴിച്ചിട്ടു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് 16കാരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തറിഞ്ഞത്. 16കാരന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. മൂത്ത സഹോദരിമാരെ കല്യാണം കഴിപ്പിച്ച്‌ വിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സഹോദരന്മാര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക