മുംബൈ: മാതാവിനെ 15 കാരി കരാട്ടെ ബെല്‍റ്റ് മുറുക്കിക്കൊന്നെന്ന് പൊലീസ് വെളിപ്പെടുത്തല്‍. പഠനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. നവി മുംബൈയിലെ എയ്റോളിയില്‍ ജൂലൈ 30നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

മകളും 40 കാരിയായ മാതാവും തമ്മില്‍ പഠനകാര്യത്തെച്ചൊല്ലി നിരന്തരം തര്‍ക്കം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ മാസം പെണ്‍കുട്ടി പൊലീസിനോട് മാതാവിനെക്കുറിച്ച്‌ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ഇരുവരെയും പൊലീസ് കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ജൂലൈ 30ന് മാതാവ് വീടിനുള്ളില്‍ കാല്‍തെറ്റിവീണ് മരിച്ചുവെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയിലാണ് മാതാവ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞത്. സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത് .ചോദ്യം ചെയ്യലിനിടെ താന്‍ മാതാവിനെ കരാട്ടെ ബെല്‍റ്റുപയോഗിച്ച്‌ കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് 15 കാരി കുറ്റസമ്മതം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക