കാ​സ​ര്‍​ഗോ​ഡ്: ​എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ഒ​രു വ​ഞ്ചാ​ന​ക്കേ​സ് കൂ​ടി. ജ്വ​ല്ല​റി നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ര്‍ നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 73 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് കേ​സ്. മു​സ്ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​ക്കെ​തി​രെ ഇ​തോ​ടെ 13 വ​ഞ്ച​ന കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്‌സിനു വേണ്ടി 700 ഓളം ആളുകളില്‍ നിന്നാണ് 132 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്. സ്ഥാപനം പൂട്ടിപ്പോയതോടെ സാമ്പത്തിക നഷ്ടം ബോധ്യമായതോടെയാണ് നിക്ഷേപകരില്‍ ചിലര്‍ പരാതിയുമായി രംഗത്തെത്തിയത്.ക​മ​റു​ദ്ദീ​ന്‍ പ്ര​തി​യാ​യ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സുകള്‍ ക്രൈം​ബ്രാ​ഞ്ച്   അ​ന്വേ​ഷി​ക്കും.

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​ക്കാ​യി നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ നി​ക്ഷേ​പ​മാ​യി വാ​ങ്ങു​ക​യും ഇ​തു തി​രി​കെ ന​ല്‍​കാ​തെ വി​ശ്വാ​സ വ​ഞ്ച​ന കാ​ട്ടി​യെ​ന്നും ആ​ണു പ​രാ​തി. ചെ​റു​വ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2