തിരുവനന്തപുരം:സ്വര്‍ണക്കടത്ത കേസിലെ മുഖ്യ പ്രതി സ്വപ്‌നാ സുരെഷിന് രണ്ട് ഫോണുകളും നാല് സിം കാര്‍ഡുകളും.ഇപ്പോള്‍ നിലവില്‍ സ്വപ്‌നയുടെ ഒരു ഫോണ്‍ മാത്രമാണ് പരിശോധനക്കായി വിധേയമാക്കിയത.മറ്റെ ഫോണ്‍ കൂടി പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് സൂചന.നിലവിലെ ഫോണ്‍ പരിശേധിച്ചതില്‍ നിന്നും മന്ത്രി കെ.ടി ജലീലിനെയും പേഴ്‌സണല്‍ സ്റ്റാഫ് എസ്.നാസറിനെയും ശിവശങ്കറിനെയും വിളിച്ചതായിട്ടുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.എന്നാല്‍ മറ്റ് മൂന്നു നമ്പരുകളില്‍ നിന്നുമുള്ള ഫോണ്‍ രേഖകള്‍ പുറത്ത് വരാനിരിക്കുന്നതെ ഉള്ളു.ഇപ്പോള്‍ നിലവില്‍ പരിശോധിച്ച ഫോണില്‍ നിന്നും വിളിച്ച കോളുകളുടെ ലിസ്റ്റ ഏടുത്തപ്പോള്‍ തന്നെ വലിയ രാഷ്ട്രീയ വിവാദമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.ഇനി പരിശോധിക്കാനുള്ള നമ്പറുകളുടെ ലിസ്റ്റ പുറത്തു വന്നാല്‍ ആരുടെയൊക്കെ പങ്ക്് പുറത്ത് വരും എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.യു എ ഇ കോണ്‍സൂലേറ്റ് ജീവനക്കാരി എന്ന നിലയില്‍ കേരളത്തിലെ സര്‍ക്കാരിന്റെ ഭരണ മേഖലയില്‍ ഉള്ളവരെയും അധികാരികളെയും വിളിക്കാനുള്ള സാധ്യത ഏറെയാണ്.എന്നാല്‍ അതില്‍ ആരൊക്കെ കുറ്റകൃത്യത്തിന് സഹായകരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട എന്നും .ആര്‍ക്കൊകെ ഇതില്‍ നെരിട്ട് പങ്കുണ്ട് എന്നും ഇനിയും തെളിയാനിരിക്കുന്നതെ ഉള്ളു.എന്നാല്‍ ഭരണ പക്ഷ ഈ വിഷയത്തില്‍ വലിയ അത്മവിശ്വാസ്ത്തിലാണ്്.തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് സര്‍ക്കാരും ആവര്‍ത്തിച്ച് പറയുന്നത്.ഇ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കിലും സര്‍ക്കാര്‍ തികഞ്ഞ അത്മവിശ്വാസമാണ്.എന്നാല്‍ മറ്റ് പല രാഷ്ടീയ കക്ഷി നേതാക്കളുടെ വീടുകളിലും മറ്റ് ബന്ധുക്കളെയും കേസില്‍ അറസ്റ്റ് ചെയ്തതോടെ മറ്റോരു രാഷ്ടീയ യുദ്ധമായി മാറുകായാണ്.എന്തായാലും ഇ വിഷയത്തില്‍ രാഷ്ട്രീയ മാനം കൈവന്നതോടെ ഇതില്‍ വിജയം കാണും എന്ന് കാത്തിരിക്കുകയാണ് രാഷ്ടീയ കേരളം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2