തിരുവനന്തപുരം: സ്വര്‍ണക്കടത്ത കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്‌ലാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന സെക്രട്ടറിയേറ്റിന് സമീപം ഫ്‌ളാറ്റ എടുത്തത് എന്നാണ് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞത്.ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ലാറ്റെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്ന് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകുന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്‌ലാറ്റിലാണ് മുറി ബുക്ക് ചെയ്തത്.
ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന്‍ പറയുന്നുണ്ട്. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാന്‍ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും ഐടി ഉദ്യോഗസ്ഥന്‍ പറയുന്നു.വാട്‌സ്ആപ്പ് വഴിയാണ് എം ശിവശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അരുണ്‍ ബാലചന്ദ്രന്‍ പറയുന്നു. കെയര്‍ ടേക്കറുടെ വിവരങ്ങള്‍ എല്ലാം എം ശിവശങ്കറിന് കൈമാറിയിരുന്നു എന്നും ആരുണ്‍ പറയുന്നു. ഐടി വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍ ബാലചന്ദ്രന്‍. ഹൈ പവ്വര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടറാണ് അരുണ്‍ ബാലചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2