തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ ശിവശങ്കറിനെ ചോദ്യം ചെയ്യ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.ഇന്നലെ വൈകുന്നേരം 5.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്.എന്നാല്‍ തനിക്ക് ഈ കേസില്‍ യാതൊരു വിധ ബന്ധവും ഇല്ലന്നാണ് ശിവശങ്കര്‍ ചൊദ്യം ചെയ്യലില്‍ ഉടനീളം കസ്റ്റംസിനെ അറിയിച്ചിരുന്നത് എന്നാണ് സൂചന.എന്നാല്‍ ജൂലായ് ഒന്ന്, രണ്ട് തിയതികളില്‍ ശിവശങ്കര്‍ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ വച്ച് സ്വര്‍ണക്കടത്തുകാരുമായി കൂടികാഴ്ച നടത്തിയ ദ്യശങ്ങളും ശേഖരിച്ചിരുന്നു.മാത്രമല്ല ശിവശങ്കര്‍ പല തവണ സ്വപ്നയെ അറിയാമെന്നും ഫോണില്‍ വിളിച്ചിട്ട് എന്നുമാണ് സൂചന.എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം വിട്ടു കിട്ടുന്നതിനായി ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയതായിട്ടാണ് വിവരം ലഭിച്ചതായി സൂചന.
സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവര്‍ഷമായി അവരെ അറിയാമെന്ന് സമ്മതിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം.
കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കര്‍ വാടകയ്‌കെടുത്ത ഫ്‌ളാറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. അടുത്ത ഘട്ടത്തില്‍ എന്‍ഐഎയും ശിവശങ്കരനെ ചോദ്യം ചെയ്യും.
വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒഴിവാക്കി 8 ദിവസം പിന്നിടുന്നു. സ്വപ്നയുടെ നിയമനത്തിലുള്ള അദ്ദേഹത്തിന്റെ പങ്കാണു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമായി അന്വേഷിക്കുന്നത്. സരിത്തും സ്വപ്നയും ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടുവെന്നു കോള്‍ ലിസ്റ്റുകള്‍ വ്യക്തമാക്കിയതോടെ അതുകൂടി അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെട്ടു.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം എന്‍ഐഎ എന്ത് നിലപാട് സ്വീകരിക്കും എന്നത് സര്‍ക്കാറിനെ സംബന്ധിച്ചു കനത്ത വെല്ലുവിളിയാണ്.എന്നാല്‍ കേസില്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ അത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ അവരുടെ അധോലോക ഇടപാടുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂട്ടുനിന്നുവെന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാകും. എന്‍ഐഎയുടെ ആ തലത്തിലേക്കുള്ള അന്വേഷണമാണു സര്‍ക്കാരും പാര്‍ട്ടിയും ഉദ്വേഗത്തോടെ വീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2