തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ മന്ത്രിക്കും സ്പീക്കര്‍ക്ക് ഏതിരെയും മന്ത്രി കെ.ടി ജലീലിന് ഏതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തെ ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് നിലവില്‍ വിഷയബാഹുല്യമാണുള്ളതെന്നും
കെ ടി ജലീലിന്റെ പണി കിറ്റ് വാങ്ങലാണെന്ന് ചെന്നിത്തല പരിഹസിച്ചു. സ്പീക്കറെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണന്ന് ആരോപിക്കുകയും ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയുടെ അന്തസ് കളഞ്ഞുവെന്നും ആക്ഷേപിച്ചു.
കൊവിഡ് രോഗങ്ങളെക്കുറിച്ച് ഉള്ള വിവരങ്ങള്‍ വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ആളുകള്‍ കാണുന്നത്.എന്നാല്‍
ആ സഹാചര്യം മുതലെടുത്ത് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാനുള്ള എന്ത് തെളിവാണ് ഇനിയും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
സ്പ്രിംക്ലര്‍ കേസില്‍ അന്വെഷണം എവിടെവരെയായി എന്നും ചെന്നിത്തല ചോദിച്ചു.
ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലെന്നും ആ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നും ചെന്നിത്തല പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2