ട്വിറ്ററിലൂടെയാണ് കങ്കണ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. നടൻ ആത്മഹത്യ ചെയ്തതിനെ തലേദിവസം നടന്ന പാർട്ടിയിൽ പ്രമുഖ രാഷ്ട്രീയ നേതാവ് പങ്കെടുത്തിരുന്നു എന്ന് പലരും പറയുന്നുണ്ട്, എന്നാൽ ആരാണെന്ന് വെളിപ്പെടുത്താൻ എല്ലാവർക്കും മടിയാണ് എന്ന് പറഞ്ഞ കങ്കണ ചില സൂചനകളിലൂടെ ആണ്  ആദിത്യയുടെ പേര് അവതരിപ്പിച്ചിരിക്കുന്നത്. കരൺ ജോഹർൻറെ ഉറ്റസുഹൃത്ത്, ബേബി പെൻഗ്വിൻ എന്ന ഓമനപ്പേരുള്ള വ്യക്തി എന്നിങ്ങനെയാണ് കങ്കണ നൽകുന്ന സൂചനകൾ.

തന്നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടാൽ ആത്മഹത്യയാണ് എന്ന് ആരും വിശ്വസിക്കരുത് എന്നും നടി ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗം കൂടിയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ. ഏതായാലും കങ്കണയുടെ വെളിപ്പെടുത്തൽ വലിയ കോലാഹലങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2