കൊച്ചി:കേരള പ്രദേശ് ഗാന്ധി ദര്ശന് വേദിയുടെ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഐ.ടി. സെല്ലിന്റെ നേതൃത്വത്തില്‍ ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി വെബ്ബിനാര്‍ സംഘടിപ്പിക്കും. ‘സാമൂഹിക പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയയും ‘ എന്ന വിഷയത്തില്‍ പതിന്നാല് ജില്ലകളിലും ഒരേ സമയം നടക്കുന്ന വെബ്ബിനാറുകളുടെ സംസ്ഥാന തല ഉത്ഘാടനം എറണാകുളത്ത് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എം.പി നിര്‍വ്വഹിക്കും. ഐ.ടി. സെല്‍ സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന ചെയര്‍മാനും , മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എം.സി ദിലീപ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തും. രാഷ്ട്രീയ നിരീക്ഷകന് അഡ്വ: എ ജയശങ്കര്‍ മുഖ്യപ്രഭാഷണവും വിഷയാവതരണവും നടത്തും. കെ.പി.സി.സി ഐ.ടി. സെല്‍ ട്രെയ്നര്‍ മോജു മോഹന്‍ ക്ലാസ്സ് നയിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: നെടുമ്പന അനില്‍ , സംസ്ഥാന വൈസ് ചെയര്മാന്മാരായ ഡോ: എഡ്വേര്‍ഡ് എടേഴത്ത് , ഇക്ബാല്‍ വലിയവീട്ടില്‍ , ജില്ലാ ചെയര്മാന് കെ.ആര് നന്ദകുമാര്‍ , ഐ.ടി സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ: കരോള്‍ ആലഞ്ചേരി , സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ അഡ്വ: അരുണ്‍ ബി . വര്‍ഗീസ്, എം.പി ജോര്‍ജ് , ഐ.ടി. സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോസഫ് തോമസ്, ജില്ലാ സെക്രട്ടറി ഷാജഹാന് എം.എം ,വനിതാ ഗാന്ധി ദര്ശന് വേദി ജില്ലാ ചെയര്‍ പേഴ്സണ്‍ മുംതാസ് സി.കെ എന്നിവര്‍ സംസാരിക്കും.
തിരുവനന്തപുരത്ത് ഗാന്ധി ദര്ശന് വേദി സംസ്ഥാന ട്രഷറര്‍ എം.എസ്. ഗണേശ് , കൊല്ലത്ത് പ്രതാപവര്‍മ്മ തമ്പാന്, ആലപ്പുഴയില്‍ കെ.പി.സി.സി ജനറല്‍ സെകട്ടറി എ.എ. ഷുക്കൂര്‍ , പത്തനംതിട്ടയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു , കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ , ഇടുക്കിയില്‍ മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ: ലാലി വിന്‍സെന്റ് തൃശൂരില്‍ ടി.എന്‍ പ്രതാപന് എം.പി ,മലപ്പുറത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനയന് കെ.ഇ , കോഴിക്കോട് ഡോ: ആര്‍സു പാലക്കാട് കെ.പി.സി.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് , കണ്ണൂരില്‍ പ്രഭാഷകന്‍ അഡ്വ: ഇ.ആര് വിനോദ്, കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, എന്നിവര്‍ ജില്ലാ തല വെബ്ബിനാറുകള്‍ ഉത്ഘാടനം ചെയ്യും.

സാമൂഹിക പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയയും വെബ്ബിനാര്‍ ഇന്ന് നടക്കും
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2