തിരുവനന്തപുരം:സംസ്ഥാന പ്ലസ്ടു വി എച്ച ്എസ് ഇ ഫലം പ്രഖ്യാപിച്ചു.പ്ലസ്ടു വിന് 85.13 വി എച്ച്് എസ് സി യില്‍ 81.8 മാണ് വിജയ ശതമാനം.പ്ലസ്ടു വിന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയമുള്ളത്.
ഏറ്റവും കൂടുതല്‍ എ.പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 3,19,782. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 82.19 ശതമാനം വിജയം, എയ്ഡഡ് 88.01, അണ്‍ എയ്ഡഡ് 81.33.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 വിജയശതമാനം കൂടുതലാണ്. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കില്‍ ഇത്തവണ അത് എറണാകുളം ആണ്. 114 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനായി. 234 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 18,510 വിദ്യാര്‍ത്ഥികള്‍ക്കാണ് എ.പ്ലസ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ എ.പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 3,19,782. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 82.19 ശതമാനം വിജയം, എയ്ഡഡ് 88.01, അണ്‍ എയ്ഡഡ് 81.33.തിരുവനന്തപുരത്ത് മന്ത്രി സി.രവിന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.ഇനി പ്രഖ്യാപിക്കാനുള്ള പ്ലസ് വണ്‍ പരീക്ഷകളുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയായി എന്നും ഈ മാസം തന്നം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എല്‍.എസി, ഹയര്‍സെക്കന്‍ഡറി സേ പരീക്ഷകളുടെ തീയതി ഉടന്‍ പ്രഖ്യാപിക്കും. സേ പരീക്ഷകള്‍ക്കുള്ള അവസരം കുട്ടികള്‍ക്ക് നല്‍കും. കൊവിഡിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും സംസ്ഥാനത്ത് പ്ലസ് വണ്‍ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകള്‍ ജൂലായ് 24 മുതല്‍ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2