കോട്ടയം: കേരളത്തിൽ 791 പേർക്ക് കോവിഡ് സ്ഥിതികരിച്ചു. അതിൽ  532 പേർക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിതികരിച്ചത് എന്ന് റിപ്പോർട്ട്‌.  ഉറവിടെ അറിയാത്ത 42 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്  തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25 ഇടുക്കി 11 കണ്ണൂർ ഒൻപത് എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

വിദേശത്തു നിന്നും എത്തിയ 152 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 135 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഇതുവരെ 11066 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 285 സ്ഥലത്താണ് ഹോട്ട് സ്‌പോട്ടുകൾ ഉള്ളത്.

തിരുവനന്തപുരം ജില്ലയിൽ വിദേശത്ത് നിന്നും എത്തിയ  രണ്ടു പേർക്കു  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാൽ  237 പേർക്കു സമ്പർക്കത്തിലൂടെയാണ്  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേരുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.

തിരുവനന്തപുരത്ത് കൂടുത ൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2