വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴി തെളിക്കുന്ന ദേശീയ ദേശീയ വിദ്യാഭ്യാസ നയം 2020ന് മന്ത്രിസഭയുടെ അംഗീകാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്.1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം.

അടിസ്ഥാന വിദ്യാഭ്യാസം: സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളുടെ ക്രമീകരണവും ഔദ്യോഗിക അംഗീകാരവും നയരൂപീകരണം, നിയന്ത്രണം, പ്രവർത്തനങ്ങൾ, അക്കാദമിക് കാര്യങ്ങൾ എന്നിവയ്ക്കായി വ്യക്തവും വേറിട്ടതുമായ സംവിധാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം -2020 വിഭാവനം ചെയ്യുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വതന്ത്രമായ സ്റ്റേറ്റ് സ്കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി (എസ്.എസ്.എസ്.എ) സ്ഥാപിക്കും. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് S.C.E.R.T ഒരു സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് (SQAAF) വികസിപ്പിക്കും.

ഉന്നത വിദ്യാഭ്യാസം: ബഹുമുഖമായ പാഠ്യപദ്ധതി, വിഷയങ്ങളുടെ സഗ്ഗാത്മകമായ ചേരുവകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, ഉചിതമായ സർട്ടിഫിക്കേഷനോടുകൂടിയ മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് പോയിന്റുകൾ എന്നീ സവിശേഷതകൾ ഉള്ള സമഗ്രമായ മൾട്ടി-ഡിസിപ്ലിനറി അണ്ടർ ഗ്രാജ്വേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവനം ചെയ്യുന്നത്. യു.ജി. വിദ്യാഭ്യാസം, 3 അല്ലെങ്കിൽ 4 വർഷം ആകാം. ഉദാഹരണത്തിന്, 1 വർഷത്തിനുശേഷം സർട്ടിഫിക്കറ്റ്, 2 വർഷത്തിന് ശേഷം അഡ്വാൻസ്ഡ് ഡിപ്ലോമ, 3 വർഷത്തിന് ശേഷം ബാച്ചിലേഴ്സ് ഡിഗ്രി, 4 വർഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദം.

കോളേജുകളുടെ അഫിലിയേഷൻ 15 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും കോളേജുകൾക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നൽകുന്നതിന് ഘട്ടം തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുകയും ഒരു നിശ്ചിത കാലയളവിൽ, ഓരോ കോളേജും ഒന്നുകിൽ സ്വയംഭരണ ബിരുദം നൽകുന്ന കോളേജ് അല്ലെങ്കിൽ ഒരു സർവ്വകലാശാലയുടെ ഒരു ഘടക കോളേജ് ആയി വികസിക്കണമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ശുപാർശകൾ: സ്കൂൾ തലത്തിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും ഇ-എഡ്യുക്കേഷൻ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ കണ്ടന്റ്‌, ശേഷി വികസനം എന്നിവയ്ക്കായി ഒരു പ്രത്യേക യൂണിറ്റ് എംഎച്ച്ആർഡിയിൽ സൃഷ്ടിക്കും.

2015 ജനുവരി മുതൽ രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൂടിയാലോചനകൾക്ക് ശേഷമാണ് എൻ‌ഇപി 2020 രൂപീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2