മാങ്കുളം: വനം വകുപ്പ് ഉദ്യോഗസ്ഥനെ കെട്ടിയിട്ട തല്ലുമെന്ന് സി പി എം ലോക്കല്‍ സെക്രട്ടറിയുടെ ഭീക്ഷണി.മാങ്കുളം റേഞ്ച് ഓഫിസറെ മാങ്കുളം ടൗണില്‍ കൊണ്ടുപോയി കെട്ടിയിട്ട് തല്ലുമെന്നാണ് ഭീക്ഷണിപ്പെടുത്തിയത്.സിപിഎം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസഫാണ് വനം-റവന്യുവകുപ്പ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തിയത്.
മാങ്കുളം അമ്ബതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രെഞ്ചിനെചൊല്ലിയുള്ള തര്‍ക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസീല്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകര്‍ക്ക് എതിരെയുള്ള സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി.
ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.മുമ്ബ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2