എം പി വീരേന്ദ്ര കുമാറിൻറെ നിര്യാണത്തോടെ കൂടി ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ശ്രേയാംസ്കുമാർ ഇടതുപക്ഷ പ്രതിനിധിയായി മത്സരിക്കും. അടുത്ത മുന്നണി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ധാരണ. കേന്ദ്ര നേതൃത്വ പിന്തുണയോടുകൂടി വർഗീസ് ജോർജ് സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ ആണ് സിപിഎം ശ്രേയാംസ് അനുകൂല നിലപാട് എടുത്തത്.

ഓഗസ്റ്റ് 24ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. യുഡിഎഫ് പ്രതിനിധിയായി ലഭിച്ച രാജ്യസഭ സ്ഥാനം രാജി വെച്ചാണ് എം പി വീരേന്ദ്രകുമാർ ഇടതുമുന്നണിയിൽ ചേക്കേറിയത്. തുടർന്ന് ഒഴിവുവന്ന സീറ്റിൽ ഇടതുപക്ഷം വീരേന്ദ്രകുമാറിനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കി
വിജയിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2