തിരുവനന്തപുരം: മദ്യ വില്‍പന ശാലകളിലെ തിരക്ക് കൂടുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാ​ഗമായി പ്രത്യേക കൗണ്ടര്‍ വഴി മദ്യം വില്‍ക്കാനാണ് തീരുമാനം. മുന്‍കൂട്ടി മദ്യത്തിന്റെ തുക അടച്ച്‌ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യ വില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച്‌ പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍- മുഖ്യമന്ത്രി പറഞ്ഞു.തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group