തിരുവനന്തപുരം • പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചെന്ന പ്രചരണം മുഖ്യമന്ത്രിയുടെ അൽപ്പത്തവും വങ്കത്തവുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് ട്രൂനാഡ് കിറ്റും പി.പി.ഇ കിറ്റുമാണ്. അത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. എൻ 95 ഫേസ്മാസ്ക്കും ഗ്ലൗസും ഉപയോഗിക്കാനാണ് കേന്ദ്രം അനുവദിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ മറുപടി തെറ്റായി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. കോവിഡ് ടെസ്റ്റ് നടത്തണം എന്നതുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിൻെറ ഒരു ഉപാധിയും കേന്ദ്രസർക്കാർ സമ്മതിച്ചിട്ടില്ല. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുകയാണ് കേന്ദ്രസർക്കാരിൻെ നയമെന്നും സുരേന്ദ്രൻ പറഞ്ഞു.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2