തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.ഇന്നലെ വൈകുന്നേരം മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇന്നു വെളുപ്പിന് രണ്ടേകാലോടെയാണ് അവസാനിച്ചത്.എന്നാല്‍ ശിവശങ്കറിനു എതിരെ നിര്‍ണായകമായ പല തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.ഇനി എന്‍ ഐ എ കൂടി ചോദ്യം ചെയ്താല്‍ കൂടുതല്‍ തളിവുകള്‍ ലഭിക്കുകയാണങ്കില്‍ മാത്രമെ ശിവശങ്കറിനെ അറസ്റ്റ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളിലെക്കു കടക്കു.ശിവങ്കറിന് എതിരെ സിസിടിവി ദ്യശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളും ഫോള്‍ കോളുകള്‍ ഉള്‍പ്പടെയുള്ള തെളിവുകളും ലഭിച്ചു എന്നണ് വിവരം എന്നാല്‍ ഇവയൊക്കെ കേസിന് മുന്നോട്ട് പോകാന്‍ ആവശ്യമായ തെളിവുകളും രെഖകളുമാണോ എന്ന് കൂടുതല്‍ ശാസ്ത്രിയമായ അന്വെഷണങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷമെ കണ്ടെത്താന്‍ സാധിക്കു. എന്നാല്‍
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.
അത്തരമൊരു തീരുമാനമുണ്ടായിരുന്നുവെങ്കില്‍ അത് സര്‍ക്കാരിന് ഏല്‍പ്പിക്കുന്ന കനത്ത ആഘാതമായി മാറുമായിരുന്നു.വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കസ്റ്റംസും ഡി ആര്‍ ഐയും സംയുക്തമായാണ് ചോദ്യം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന ചരിത്രത്തില്‍ ഇത്രയും അധികം മണിക്കൂര്‍ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.

ഔദ്യോഗിക ചുമതലയ്ക്കപ്പുറം സ്വപ്നയും സരിത്തുമായുള്ള അടുപ്പം, ഔദ്യോഗികമായി പരിചയപ്പെടാന്‍ സാധ്യതയില്ലാത്ത സന്ദീപുമായും ബന്ധം, ശിവശങ്കറിന്റെ ഫ്ളാറ്റില്‍ ഒത്തു ചേര്‍ന്നെന്ന സരിത്തിന്റെ മൊഴി, ശിവശങ്കറിന്റെ ഫ്ളാറ്റുള്ള സമുച്ചയത്തില്‍ ജൂണ്‍ അവസാനം സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഫ്ളാറ്റ് വാടകക്കെടുത്തെന്ന സംശയം, നാലുപേരുടെയും ഫോണ്‍ രേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് കസ്റ്റംസ് മറുപടി തേടിയത്.

സരിത്തും സ്വപ്നയുമായി ശിവശങ്കറിന്റെ ബന്ധം കോള്‍ ലിസ്റ്റില്‍ നിന്നും തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണം കടത്ത് കേസില്‍ അറസ്റ്റിലായതോടെ പിണറായി സര്‍ക്കാര്‍ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.എന്നാല്‍ ശിവശങ്കറിനെ സെക്രട്ടറിയേറ്റിനു സമീപത്തെ കസ്റ്റംസ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. സ്വര്‍ണം കടത്തിന്റെ മുഖ്യ ആസൂത്രകരായ സ്വപ്നയും സരിത്തുമായുള്ള ശിവശങ്കറിന്റെ ബന്ധം തെളിഞ്ഞിട്ടില്ല.വിശദമായ തെളിവുകള്‍ ലഭിച്ചതിന് ശേഷമെ ശിവശങ്കറിനെതിരെ നിലപാട് സ്വീകരിക്കു എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടില്‍ ഒരു സ്വകാര്യ കാറില്‍ എത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് എന്‍ഐഎ-കസ്റ്റസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. കസ്റ്റംസ് അസി. കമീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേത്യത്വത്തിലുള്ള മൂന്നംഗ സംഘം ഫ്ളറ്റില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്.

അതേസമയം, തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടന്നു. സ്വപ്നയും സരിത്തും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഹോട്ടലില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ സന്ദീപിന്റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഫോണുകള്‍ പിടിച്ചെടുത്തു.അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2