കൊച്ചി: സ്വന്തം നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രഹനാ ഫാത്തിമ ഹൈക്കോടതിയില്‍. തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും താന്‍ ചെയ്ത കാര്യം വ്യക്തിസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് എന്നുമാണ് ഹര്‍ജിയിലുള്ളത്. ഇക്കാര്യത്തില്‍ പോക്സോ കേസ് അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
‘ബോഡി ആന്‍ഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹന വീഡിയോ പോസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹനയുടെ നഗ്നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടില്‍നിന്ന് തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
അതേസമയം നഗ്നശരീരത്തില് പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്നാ ഫാത്തിമ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയാണ്. ഇതിനിടയിലാണ് ഒരു സ്വകാര്യ ചാനലില്‍ രഹ്ന ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. രഹന ഫാത്തിമ സ്വകാര്യ ചാനല്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാനാവാതെ പോലീസ്. ജുവനൈല്‍ ജസ്റ്റിസ്, പോക്സോ കേസുകളിലടക്കം പ്രതിയായി ഒളിവില്‍ കഴിയുകയാണ് ഇപ്പോള്‍ രഹന ഫാത്തിമ.
The post മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം;മുന്‍കൂര്‍ ജാമ്യം തേടി രഹ്നാ ഫാത്തിമ appeared first on Pravasishabdam.
Source: Pravasishabdam

മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം;മുന്‍കൂര്‍ ജാമ്യം തേടി രഹ്നാ ഫാത്തിമ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2