കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്നും യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തുവരുമെന്നും ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന് ഭയന്നാണ് പുനരന്വേഷണം വേണ്ടെന്ന് സിപിഎം പറയുന്നതെന്നും കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു.
പുനരന്വേഷണം ആവശ്യപ്പെട്ട് കേസില്‍ വെറുതെവിട്ടവര്‍ ഉള്‍പ്പെടെ രംഗത്തെത്തി. സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. സിപിഎം ശക്തികേന്ദ്രമായ കണ്ണര്‍കാട് പുറത്തുനിന്ന് ഒരാള്‍ക്ക് സ്മാരകം കത്തിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുടുക്കിയെന്നാണ് കേസില്‍ വിധി വന്ന ശേഷവും സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2