ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നതായി സൂചന.തന്നെ മുഖ്യ മന്ത്രിയാക്കണമെന്ന് പൊതുവായി പറയണമെന്ന തന്റെ ആവശ്യം അംഗീകരിക്കാതെ സോണിയാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ കാണുന്നതില്‍ അര്‍ത്ഥമില്ലന്ന് സച്ചിന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കിയത്.ഈ കാര്യം പ്രിയങ്കാ ഗാന്ധിയുമായി സംസാരിച്ചു എന്നും സംസാരിച്ചതിന് മൂന്നുമണിക്കൂറിന് ശേഷം സച്ചിന്‍ പൈലറ്റിനെ വിവിധ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.ഇതിനെതിരെ സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെയുള്ള പ്രതിഷേധ നടപടികളും സ്വീകരിച്ചിരുന്നു.പിന്നിട് സച്ചിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും വാതില്‍ തുറന്ന് കിടക്കുകയാണന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു എങ്കിലും പാര്‍ട്ടിയിലെ ആഭിവാജ്യ ഘടകമായിരുന്ന സച്ചിനെ എതിരെ ഇത്തരത്തിലൊരു കടുത്ത നടപടി സ്വീകരിച്ചാല്‍ എങ്ങനെ് കോണ്‍ഗ്രസുമായി സൗഹൃദസംഭാഷണം നടത്താന്‍ കഴിയുകയെന്ന് പൈലറ്റ് പറഞ്ഞതായി അടുപ്പക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതിനാല്‍ കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങള്‍ ഇനിയും അദ്ദേഹം വിശ്വസിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നമാണ് അറിയാന്‍ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2