കൊച്ചി:പരീക്ഷയുടെ റിസല്ട്ടിനു വേണ്ടിയുള്ളയുള്ള ലിങ്ക് എന്ന പേരീല് വാട്ട്സാപ്പുകലില് അശ്ലീലസൈറ്റുകളുടെ ലിങ്ക് പ്രചരിക്കുന്നതായി പരാതി.ഇന്നലെ പ്രഖ്യാപിച്ച പ്ലസ്റ്റു പരീക്ഷയുടെ ഫലമെന്ന വ്യാജത്തോടൊയാണ് വാട്ട്സ്ആപ്പുകളില്‍ ലിങ്ക് പ്രചരിച്ചത്.വാര്‍ത്താ ജാലകം എന്ന സന്ദേശത്തിന്റെ പേരിലാണ് ഗ്രൂപ്പകളില്‍ പ്രചരിപ്പി്ച്ചത്.ഇത് വിശ്വസിച്ച് ലിങ്കില്‍ കയറിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഇത് കണ്ട ഞെട്ടിയത്. പ്ലസ് ടു ഫലമറിയാനുള്ള 10 യഥാര്‍ഥ സൈറ്റുകളുടെ പേരുമായി സാമ്യമുള്ളതുകൊണ്ടു തന്നെ നിരവധിപേര്‍ക്ക് അമളി പറ്റി. ഉദാഹരണത്തിന് പരീക്ഷാഭവന്റെ വെബ്സൈറ്റിന്റെ അക്ഷരങ്ങള്‍ മാറ്റി ‘PARESSABHAVAN’ എന്ന പേരിലായിരുന്നു ഒരു ലിങ്ക്. ഒറ്റനോട്ടത്തില്‍ ലിങ്ക് വ്യാജമാണെന്ന് തോന്നുകയുമില്ല. ഇതാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിനയായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായാണ് ഈ ലിങ്കുകള്‍ അടങ്ങിയ സന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചത്. അധ്യാപകര്‍ക്ക് ലഭിച്ച ലിങ്ക്, പരിശോധിക്കാതെതന്നെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്സാപ്പിലേക്ക് അയച്ചു നല്‍കുകയായിരുന്നു.
ഫലം വന്നതോടെ വ്യാപകായി ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്തതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഞെട്ടി. അശ്ലീല ദൃശ്യങ്ങളും വീഡിയോയും നിറഞ്ഞ വെബ്സൈറ്റുകളാണ് തുറന്ന് വന്നത്. ഇതോടെ സ്കൂള്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി രക്ഷിതാക്കള്‍ പരാതിയുമായി എത്തി. ഇതേക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.

പരീക്ഷാഫലം എന്ന പേരീല് അശ്ലില സൈറ്റുകളുടെ ലിങ്ക് പ്രചരിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2