കൊച്ചി: മഹാപ്രളയം കഴിഞ്ഞ് രണ്ട് വർഷത്തിനു ശേഷം നവകേരളം നിർമ്മിക്കാൻ കെ പി എം ജിക്ക് കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശൻ എംഎൽഎ രം​ഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൽ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ നവകേരളം എന്ന് പറഞ്ഞുള്ള സർക്കാറിന്റെ പുതിയ തന്ത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും എവിടെയാണ് ആണ് നവകേരളം കേൾക്കുന്നതെന്നും കെട്ടിഘോഷിക്കപ്പെട്ട റീബിൾഡ് കേരളയുടെ അവസ്ഥയെന്തായെന്നും ചോദിക്കുകയാണ് വിഡി സതീശൻ. പ്രളയം കഴിഞ്ഞപ്പോൾ തന്നെ അന്താരാഷ്ട്ര ഏജൻസിയായ കെപിഎംജി സൗജന്യമായി നവകേരള നിർമ്മിക്കാൻ റീബിൾഡ് കേരള ഇനിഷ്യേറ്റീവിനെ എല്ലാ കൺസൾട്ടൻസിയും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് പറഞ്ഞതാണ്. അതിന് ശേഷം ആറ് മാസമായപ്പോൾ സൗജന്യമായി ചെയ്യാൻ തയ്യാറല്ല എന്നു പറഞ്ഞ് കെപിഎംജി പദ്ധതി ഉപേക്ഷിച്ചുപോയെന്നാണ് സർക്കാർ പറഞ്ഞത്. ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കാറയപ്പോൾ റീബിൾഡ് കേരളയുമായി ആറരക്കോടിരൂപയുടെ ഇടപാടുമായി വന്നിരിക്കുന്നത് സംശയാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ പുനർനിർമ്മാണപ്രവർത്തനങ്ങൾ മുഴുവൻ അവതാളത്തിലായിരിക്കുകയാണ്. അതിനിടയിൽ പ്രളയഫണ്ട് തട്ടിപ്പും.
റീബിൾഡ് കേരള ഇനിഷ്യേറ്റീവിന് ലോകബാങ്കിൽ നിന്ന് ലഭിച്ച ആയിരത്തിഎണ്ണൂറു കോടിയോളം രൂപ വകമാറ്റിചെലവഴിച്ചെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. റീബിൾഡ് കേരള ഇനിഷ്യേറ്റീവ് ലക്ഷക്കണക്കിന് രൂപമുടക്കയുള്ള വാടക ഓഫീസിലേക്ക് മാറിയതല്ലാതെ പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ ഇതുവരെ ഒരു സഹായവുമത്തിച്ചില്ല. നവകേരളയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരിഹസിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവകേരളം നിർമ്മിക്കാൻ മഹാപ്രളയം കഴിഞ്ഞ് രണ്ട് വർഷത്തിനു ശേഷം കെ പി എം ജിക്ക് കോടിക്കണക്കിന് രൂപയുടെ കരാർ. ഇവർ ആദ്യം സൗജന്യമായി കൺസൾട്ടൻസി ചെയ്യാമെന്ന് പറഞ്ഞതാണ്. ഇപ്പോൾ എന്ത് പറ്റി?
Opublikowany przez V D Satheesana Piątek, 26 czerwca 2020

The post നവകേരളം നിർമ്മിക്കാൻ കെപിഎംജിക്ക് കോടിക്കണക്കിന് രൂപയുടെ കരാർ: സർക്കാറിനെ രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ appeared first on Pravasishabdam.
Source: Pravasishabdam

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2