കൊച്ചി:നടൻ ശ്രീനിവാസൻറെ വീട്ടിലേക്ക് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രുടെ മാർച്ച്. അംഗനവാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. ടീച്ചർമാരെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തി​ന് ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നി​വാ​സ​ന്‍റെ മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ലേ​ക്ക് അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രു​ടെ മാ​ര്‍​ച്ച്‌ നടത്തിയത്. ജ​പ്പാ​നി​ലൊ​ക്കെ ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് സൈ​ക്യാ​ട്രി​യും സൈ​ക്കോ​ള​ജി​യും പ​ഠി​ച്ച അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ് എ​ടു​ക്കു​ന്ന​തെന്നും. ഇ​വി​ടു​ത്തെ ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍ ഒ​രു വി​ദ്യാ​ഭ്യാ​സ​വു​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നും, വേ​റെ ജോ​ലി​യൊ​ന്നു​മി​ല്ലാ​ത്ത സ്ത്രീ​ക​ളാ​ണെ​ന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു, അ​വ​രു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മാത്രമേ കു​ട്ടി​ക​ള്‍​ക്ക് വ​ള​രാ​നാ​കു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമർശം.
നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അംഗനവാടി ജീവനക്കാര്‍ അറിയിച്ചു.ഇന്ന് രാവിലെ കൊച്ചിയിലെ ശ്രീനിവാസന്റെ വീട്ടിലേക്കാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. മാര്‍ച്ചില്‍ 50 ഓളം അംഗനവാടി ജീവനക്കാര്‍ പങ്കെടുത്തു. അംഗന്‍വാടി അദ്ധ്യാപികമാര്‍ ഒരു വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് അംഗനവാടി അദ്ധ്യാപകരായി പിടിച്ചു നിര്‍ത്തുന്നതെന്നും ചാനല്‍ അഭിമുഖത്തിനിടെ ശ്രീനിവാസന്‍ പറഞ്ഞത് വിവാദമായിരുന്നു.സംഭവത്തില്‍ വനിതാ കമ്മീഷന്‍ ശ്രീനിവാസനെതിരെ കേസെടുത്തിരുന്നു.
The post നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗനവാടി ജീവനക്കാരുടെ മാര്‍ച്ച്,ടീച്ചര്‍മാരെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്നാവശ്യം appeared first on Pravasishabdam.
Source: Pravasishabdam

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2