കോവിഡ് വൈറസുകളെ നിർവീര്യമാക്കി കൊണ്ട് സിനിമ തീയറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിക്കാനുള്ള നീക്കവുമായി ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പും സാങ്കേതികവിദ്യ ഗവേഷണ സ്ഥാപനമായ ആള്‍ എബൌട്ട്‌ ഇന്നൊവേഷന്‍സും. ഇവർ തമ്മിൽ സംയുക്തമായിട്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.

എയര്‍ മാസ്ക് ‘ എന്ന് പേരിട്ടിരിക്കുന്ന അയോണ്‍ ത്രസ്റ്ററുകളാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യ ‘ വിഭാഗത്തില്‍ ആള്‍ എബൗട്ട് നിര്‍മ്മിച്ച, വോള്‍ഫ് ബ്രാന്‍ഡ് ഓസോണ്‍ ജനറേറ്ററുകളും അയോണ്‍ ത്രസ്റ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഇവ പ്രവര്‍ത്തിക്കുന്ന മേഖലകളെ മികച്ച രീതിയില്‍ ശുദ്ധീകരിക്കാന്‍ കഴിയുന്നവയാണ് എന്നാണ് കമ്പനിയുടെ അവകാശ വാദം. സാധാരണ ഓസോണ്‍ ജനറേറ്ററുകള്‍, സ്റ്റുഡിയോകളുടേയും മുറികളുടേയും അന്തരീക്ഷത്തിലെ അണു നശീകരണത്തിന് സഹായിക്കുബോള്‍, വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാന്‍ പ്രാപ്തിയുള്ളവയാണ് എയര്‍മാസ്ക് അയോണ്‍ ത്രസ്റ്ററുകള്‍ .സെന്റിമീറ്റര്‍ ക്യുബിന് ഇരുപത്തിയഞ്ച് ദശലക്ഷം നെഗറ്റീവ് അയോണുകള്‍ വരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ ഉപകരണത്തിന് , കൊറോണ വൈറസിന്റേയും മറ്റ് ദോഷകരമായ വൈറസുകളേയും പോസിറ്റീവ് അയോണുകളെ തല്‍ക്ഷണം തന്നെ പൊതിഞ്ഞ്, അവയെ നിര്‍വ്വീര്യമാക്കുന്നു . അതായത്

‘വോള്‍ഫ് എയര്‍ മാസ്ക് ‘, ഒരു തീയറ്ററില്‍ സ്ഥാപിച്ചു പ്രവര്‍ത്തന യോഗ്യമാക്കിക്കഴിഞ്ഞാല്‍, ഹാളിനുള്ളിലെ വായുവിലുള്ള ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിച്ചുകൊണ്ട്, ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് തന്നെ അന്തരീക്ഷവായുവിനെ ശുദ്ധീകരിച്ചു സുരക്ഷിതമാക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

തിയേറ്റര്‍ ഉടമകള്‍ക്ക് വൈറസ് ഭീഷണി ഇല്ലാതെ അവരുടെ വ്യവസായം പുനരാരംഭിക്കാന്‍, ചെലവു കുറഞ്ഞതും നൂതനവുമായ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്ബനീസ്, ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോ, ഏരീസ് പ്ലെക്സ് എന്നിവയുടെ സ്ഥാപകനും സിഇഒയുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2