കേരളത്തിലെ പുതിയ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എംഎം ഹസ്സന്റെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധം. കെ മുരളീധരനെ യൂഡിഎഫ് കണ്‍വീനര്‍ ആക്കണമെന്നാണ് എംഎം ഹസ്സന്റെ പോസ്റ്റുകള്‍ക്ക് കീഴിലെ പ്രധാന ആവശ്യം. എംഎം ഹസ്സന്‍ കണ്‍വീനര്‍ സ്ഥാനം സ്വമേധയാ ഒഴിയണനെന്നും സമുദായത്തിന്റെ പേരുപറഞ്ഞ് കടിച്ച്‌ തുങ്ങരുത് എന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു.

https://m.facebook.com/story.php?story_fbid=1593578150844613&id=330890923780015

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നേരത്തെ, കെ.മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനു താഴെയും വ്യാപക കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.പെട്രോള്‍ വില വര്‍ധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ക്കു താഴെ ആയിരുന്നു മുരളീധരന് അനുകൂലമായി കമന്റുകള്‍ പ്രവഹിച്ചത്. പിന്നാലെയാണ് ഹസ്സന്റെ പേജിലും പ്രതിഷേധം അരങ്ങേറുന്നത്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എം എം ഹസന്‍ തുടരുമെന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയരാന്‍ തുടങ്ങിയത്. കെ മുരളീധരന് വേണ്ടിയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറവിളി കൂട്ടുന്നത്. ‘കോണ്‍ഗ്രസ് രക്ഷപ്പെടണം. താങ്കള്‍ അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കാലത്തിന്റെ ആവശ്യം മനസിലാക്കണം’ എന്നുള്‍പ്പെടെയാണ് കമന്റുകളിലെ പ്രധാന ആവശ്യം.