ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്ക് വർധിക്കുന്നത് വലിയ തരത്തിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3828 ആയി ഉയര്‍ന്നു. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 18 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തൂത്തുക്കുടി, തിരുനെല്‍വേലി, കോയമ്പത്തൂര്‍, തേനി ജില്ലകളില്‍ മരണനിരക്ക് കൂടി.
തമിഴ്‌നാട്ടില്‍ 5864 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 239978 ആയി. കേരളത്തില്‍ നിന്നെത്തിയ 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതര്‍ വര്‍ധിച്ചു.
5,295 പേര്‍ക്കാണ് ഇന്ന് തമിഴ്‌നാട്ടില്‍ രോഗമുക്തി. 57,962 ആക്ടീവ് കേസുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. അതിനിടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.
സംസ്ഥാനത്തെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഞായറാഴ്ചകളില്‍ ഒരു ഇളവും അനുവദിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇപാസ് നിര്‍ബന്ധമാണ്.
അതേസമയം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് 1093 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 29 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,34,403 ആയി. ആകെ മരണം 3936. നിലവില്‍ 10,743 രോഗികളാണ് ചികിത്സയില്‍ ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നും രോഗികള്‍ പതിനായിരം കടന്നു. ഇന്ന് 10167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 68 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ഗോദാവരില്‍ വിശാഖപട്ടണം കുര്‍ണൂല്‍ ജില്ലകളില്‍ ആയിരത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. 69252 പേരാണ് സംസ്ഥാനത്തു ചികിത്സയിലുള്ളത്. 130557 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ 1281 മരണം.

Courtsey : News 24

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2